¡Sorpréndeme!

98ആം വയസ്സില്‍ ഹിമാലയന്‍ യാത്ര | Oneindia Malayalam

2017-11-03 577 Dailymotion

A Journey To Himalaya At The Age Of 98. Lets meet Chitran Namboothirippadu.

യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പക്ഷേ പലപ്പോഴും പല കാരണങ്ങള്‍ കാരണം നമ്മള്‍ പദ്ധതിയിട്ട പല യാത്രകളും മുടങ്ങിയിട്ടാകും. യുവതലമുറയില്‍ ഹിമാലയന്‍ യാത്ര സ്വപ്നം കാണാത്ത ആരും തന്നെയുണ്ടാകില്ല. മലയാളികളെ അത്ര കണ്ട് മോഹിപ്പിക്കുന്നതാണ് ഹിമാലയന്‍ വഴികള്‍. ഇനി നമുക്ക് ചിത്രന്‍ നമ്പൂതിരിപ്പാടിനെ പരിചയപ്പെടാം. 98 വയസ്സായി അദ്ദേഹത്തിന്. മുപ്പത്തിരണ്ടാമത്തെ ഹിമാലയന്‍ യാത്രയാണ് അദ്ദേഹത്തിന്‍റെത്. ഒറ്റക്കല്ല. കൂടെ 106 പേരുണ്ട്. 45 സ്ത്രീകള്‍. നാല്‍പത് വയസ്സില്‍ താഴെയുള്ളവര്‍ തീരെ കുറവ്. ഈ ഹിമാലയന്‍ കൂട്ടായ്മക്കൊപ്പം ഇരുപത്തിയെട്ടാമത്തെ ഹിമാലയന്‍ യാത്രയാണ് ചിത്രന്‍ നമ്പൂതിരിപ്പാടിന്‍റേത്. ഇത്തവണ കാലാവസ്ഥ അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ചിലര്‍ക്ക് ജലദോഷം വന്നാല്‍ മറ്റാര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. കേദാര്‍നാഥ്, ഉത്തരകാശി, മഥുര എന്നിവിടങ്ങളെല്ലാം കവര്‍ ചെയ്യാന്‍ വേണ്ടി ഇവര്‍ മാറ്റി വെച്ചത് രണ്ടാഴ്ചയാണ്.